മൊഹബത്

kukuപുഞ്ചിരി തോൽക്കുന്ന കണ്ണോ

നിൻറെ നെഞ്ചിലുടുക്കിന്റെ കൊട്ടോ

മൊഞ്ചുള്ള പൂഞ്ചേലപ്പട്ടോ

നീ പട്ടിലൊളിച്ചൊരു മുത്തോ

തട്ടത്തിൻ മറവിൽകണ്ടൊരു സുറുമക്കണ്ണുള്ള ഹൂറി

കണ്ടു കണ്ടു കൊതിച്ചുപോയൊരു പരൽമീൻ മിന്നുന്ന മേനി

പെണ്ണെ നീയുള്ളിലോ മൊഹബത്തിൻ തേനൊലി

കണ്ടതും ചുണ്ടിലോ വിരിഞ്ഞത് പുഞ്ചിരി , നല്ല പാൽപ്പുഞ്ചിരി

കൊലുസിൻ കിലുക്കം കേട്ടൊന്നു മതിച്ചു നിന്നതു ഞാനെടി

കേട്ടു കേട്ടു കൊതിച്ചു പോയൊരു മൂളിപ്പാട്ടിന്നിശലെടി

പെണ്ണെ നീയുള്ളിലോ സുബർക്കത്തിൻ മാറ്റൊലി

വന്നതും നിന്നതും ഹുസുനുൽജമാലെടി , ഹുസുനുൽ ജമാലെടി 

– അഖിൽ തുളസീധരൻ –

മഹാബലിയുടെ മനോവ്യഥ…..

എന്റെ പ്രിയ മലയാളികളോട് ഒന്നു ചോദിച്ചോട്ടെ നാം എന്തിനാണ് ഓണം ആഘോഷിക്കുന്നത്? എനിക്കു അറിയാവുന്നതു ഞാൻ പറയട്ടെ, mahabaliജാതി മത ഭേദമന്യേ കള്ളവും ചതിയും ഇല്ലാതെ സർവ്വ സമത്വം നിലനിന്നിരുന്ന മലയാളികളുടെ സുവര്ണകാലത്തിന്റെ ഒരു ഓർമപ്പെടുത്തലാണ് ഓണം .
ഓണം ഒരുമയുടെ ഉത്സവമാണ് പ്രതീക്ഷയുടെ ഉത്സവമാണ് . ഓണത്തെ വർഗീയവത്കരിക്കാൻ ഒരുവനെയും നാം അനുവാടുക്കരുത് .
ഈയടുത്തു കേരളത്തിലെ ഒരു പ്രമുഖ ചാനലിലെ  ചർച്ച കാണാനിടയുണ്ടായി അതിലെ മുഖ്യ അഥിതി ഹിന്ദു ഐക്യ വേദിയുടെ ചെയർപേഴ്സൺ ശശികല ടീച്ചർ . ടീച്ചർ പറയുന്നത് നമ്മൾ കേരളീയർ ഇനി ഓണം വാമന ജയന്തിയായിട്ടു ആഘോഷിക്കണമെന്നു .അതിനു വ്യക്തമായ കാരണവും പറയുന്നു മഹാബലി കേരളം ഭരിച്ചതിനു തെളിവുകളില്ല എന്നു .ടീച്ചറോടു ഞാനൊന്നു ചോദിച്ചോട്ടെ മഹാവിഷ്ണുവിന്റെ വാമനാവതാരത്തിന്റെ ഉദ്ദേശം എന്തായിരുന്നു ?

Malayalam Poems

സന്ധ്യ

സന്ധ്യേ നിനക്കിത്ര ചന്ദം തരുന്നൊരീ
ചെങ്കുങ്കുമപ്പൂവിതരു തന്നു
നിൻ കാന്തനണിയിച്ച മംഗല്യ തൊടുകുറി
മാരുത്തനേറ്റു പടർന്നതാണോ

അതോ, നിന്നെ പ്രണയിച്ചോരരുണന്റെ കിരണമോ
നിന്നാൽ സ്ഫുരിച്ചൊരമ്പിളി വദനമോ
പറയുനീ സന്ധ്യേ നിനക്കരുതന്നുയീ
ചെമ്പട്ടു മൂടിയ പൂമേനി

എന്തേ മങ്ങിത്തുടങ്ങി നിൻ പുംചേലയിപ്പോഴേ
വീണ്ടും മടങ്ങുവാനെന്തേ തിടുക്കമോ
നിൻ വിടവാങ്ങലിൽ നിദ്രയിലാണ്ടുപോയീപ്രപഞ്ചം
അതിൽ ഉണർന്നിരുന്നതീ ഞാൻ മാത്രം

 –  അഖിൽ തുളസീധരൻ

ഒരു ഓർമ്മപ്പെടുത്തൽ

ഈ പദ്യം പാഠ പുസ്‌തകത്തിൽ ഇപ്പോൾ ഉണ്ടോ എന്നു എനിക്കറിയില്ല. എന്റെ ഈ ബ്ലോഗ് വിസിറ്റ് ചെയ്യുന്നവർ തങ്ങളുടെ കുട്ടികൾക്കു ഈ പദ്യം ചൊല്ലി കേൾപ്പിക്കാൻ മറക്കരുത്.

നിർഭയ (ഡിസംബർ 16)

സ്വപ്നങ്ങളിൽ ചാലിച്ച മഴവില്ലായിരുന്ന നിന്നെ

സ്വബോധത്താൽ മായിച്ചുകളഞ്ഞതീമണ്ണിൽ

കിരതമാം ബാലിശ ചിന്തകളാൽ

കരിവാരിയെറിഞ്ഞതെന്തേ ഭരതാംബതൻ നെറുകയിൽ

 

സ്ത്രീയമ്മയെന്നു പഠിച്ച നീ

മറന്നതെന്തേ നിന്നാമ്മതൻ വാത്സല്യം

മറന്നതെന്തേയവൾ നിൻ സോദരിയെന്നതും

കാമത്താലെരിഞ്ഞടങ്ങിയത്തുനിൻ കുടെപ്പിറപ്പെന്നതും

 

കൂറ്റ്റ്വച്ച മോഹങ്ങൾ തല്ലിക്കെടുത്തി നീ

സ്ഫടിക പാത്രത്തെയെന്നപ്പോൾ

കൂടണയാൻ കൊതിച്ച നേരത്തു

കെണിയില്കപ്പെട്ടു  ചിറകറ്റു പോയവൾ

 

ഒരിറ്റു പ്രണനായ് കേഴുന്ന നേരത്തു

ശ്വാനനായ് അലഞ്ഞു നീ പച്ചമാംസത്തിനായ്

അറിക നീ പ്രാപിക്കാൻ ശഠിച്ചതും കൊത്തിച്ചതും

നിന്നെപ്പേറിയ നിന്നമ്മതൻ ഗര്ഭപാത്രത്തെയെന്നതും……..

      – അഖിൽ തുളസിധരൻ